വടകര ∙ ദേശീയ പാതയിൽ ഫെഡറൽ ബാങ്കിനു സമീപം നടപ്പാതയും അതിനോട് ചേർന്ന റോഡിന്റെ ഒരു ഭാഗവും തകർന്നു. ഭാരമേറിയ വാഹനം കടന്നു പോയപ്പോൾ തകർന്നതാണെന്ന് സംശയിക്കുന്നു.
ഈ ഭാഗത്ത് സർവീസ് റോഡിന് വീതി വളരെ കുറവാണ്. ഇതുകാരണം വാഹനങ്ങൾ ഓടയ്ക്ക് മുകളിലെ നടപ്പാതയിൽ കയറിയാണ് പോവുന്നത്.
ഇതിന്റെ കൂടെയുള്ള മറ്റു സ്ലാബുകളും തകരാൻ പാകത്തിലാണ്. ദേശീയ പാതയിൽ നഗര ഭാഗത്ത് പലയിടത്തായി സ്ലാബുകൾ തകർന്നിട്ടുണ്ട്.
ഇതുകാരണം റോഡിലേക്ക് കയറിയാണ് നടന്നു പോകുന്നത്. ഇത് ഏറെ അപകടകരമാണ്.
നേരത്തേ പൊട്ടിയ സ്ലാബുകൾ മാറ്റാറുണ്ടായിരുന്നു. ഇപ്പോൾ പലതും തകർന്ന പോലെ കിടക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

