സംസ്ഥാനത്തെ ഏറ്റവും വലിയ തീരദേശ മാരത്തണായ പികെ സ്റ്റീൽ കോസ്റ്റൽ മാരത്തണിന്റെ ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചത്.
സംസ്ഥാനത്തിന്റെ 70–ാമത് കേരളപിറവിയോടനുബന്ധിച്ച് നവംബർ 1ന് രാവിലെ കോഴിക്കോട് ബീച്ചിലെ ഫ്രിഡം സ്ക്വയറിൽ നിന്നാണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ.
അബ്ദുൽ ഗഫൂർ, ഹൈബി ഈഡൻ എം.പി, ക്വിക്ക്കേരള സീനിയർ മാനേജർ ടിജോ ആന്റണി, ക്വിക്ക്കേരള റീജിയണൽ ഹെഡ് ആദർശ് രാജ്, അനിൽ മാത്യു എന്നിവർ സന്നിഹിതരായി. നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മിനി മാരത്തൺ, 3 കിലോമീറ്റർ ഫൺ റൺ, കൂടാതെ 70ആം കേരളപ്പിറവിയോട് അനുബന്ധിച്ച് 1956 മീറ്റർ കിഡ്സ് റൺ എന്നിവയാണ് പ്രധാന കാറ്റഗറികൾ. 21, 10 കിലോമീറ്റർ ഇനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കും.
ഇതിനുപുറമെ, രണ്ട് വിഭാഗങ്ങളിലും 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക മത്സരങ്ങളും ആകർഷകമായ ക്യാഷ് പ്രൈസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി ആകെ 3,50,000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കും.
പികെ സ്റ്റീൽ മുഖ്യപ്രയോജകരായി എത്തുന്ന ഈ കോസ്റ്റൽ മാരത്തണിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് പാർട്ണറായും, ഡെക്കാത്തലോൺ സ്പോർട്സ് പാർട്ണറായും, യാന ഐ വി എഫ് പാർട്ണറായും, അക്വഞ്ച് ഇലക്ട്രോലൈറ്റ് പാർട്ണറായും സഹകരിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ക്വിക്ക്കേരളയുടെ പ്രത്യേക ഗിഫ്റ്റ് ഹാംപർ ലഭിക്കുന്നതാണ്.
മാരത്തണിൽ പങ്കെടുക്കാനായി ഒക്ടോബർ 18 വരെ മാത്രമാണ് റജിസ്ട്രേഷന് അവസരമുള്ളത്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു റജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടാതെ, ഗ്രൂപ്പ് ബുക്കിങ് ഡിസ്കൗണ്ടുകൾക്കായി 70128 96549 എന്ന നമ്പറിൽ ബന്ധപ്പെട്ട് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

