ചെറുവണ്ണൂർ∙ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെറുവണ്ണൂർ–കണ്ണാട്ടിക്കുളം റോഡിൽ യാത്രാദുരിതം പേറി ജനം. ടാറിങ് അടർന്നു പലയിടത്തും വാരിക്കുഴികൾ രൂപപ്പെട്ടു.
വാഹനയാത്ര തീർത്തും ദുഷ്കരമായി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ അപകട
ഭീഷണി നേരിടുകയാണ്. ചെറുവണ്ണൂരിൽ നിന്നു കൊളത്തറ സ്രാമ്പ്യ വരെയുള്ള 1.75 കിലോമീറ്ററിൽ കണ്ണാട്ടിക്കുളം വരെയുള്ള 900 മീറ്ററാണ് ശോച്യാവസ്ഥയിലുള്ളത്.
നേരത്തേയുണ്ടായ ചെറിയ കുഴികൾ മഴയിൽ വലിയ ഗർത്തങ്ങളായി.
കണ്ണാട്ടിക്കുളം പരിസരത്ത് ടാറിങ് ഒലിച്ചുപോയ സ്ഥിതിയാണ്. കല്ലുകൾ പരന്നു കിടപ്പാണ്.കോർപറേഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം ടാറിങ് നടത്തിയ റോഡാണ് ആകെ തകർന്നത്.
ഓട ഇല്ലാത്തതാണ് റോഡ് പെട്ടെന്നു പൊളിയാൻ കാരണം.
കണ്ണാട്ടിക്കുളം, ക്രസന്റ് ബസാർ, പനയത്തട്ട്, കൊളത്തറ, ഭാഗങ്ങളിലുള്ളവർ ആശ്രയിക്കുന്ന പാതയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

