മാവൂർ ∙ നടൻ രജനീകാന്തിന്റെ 75–ാം പിറന്നാളും സിനിമയിൽ എത്തിയതിന്റെ 50–ാം വാർഷികവും ആഘോഷമാക്കി രജനീകാന്ത് ആരാധകർ. ഓൾ കേരള രജനീകാന്ത് ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കീഴുപറമ്പിലെ അന്ധ പുനരധിവാസ കേന്ദ്രത്തിലാണു കേക്ക് മുറിച്ചും പാട്ടുപാടിയും ആഘോഷം നടത്തിയത്.
പുനരധിവാസ കേന്ദ്രത്തിലേക്ക് ഗ്യാസ് അടുപ്പ്, സർജിക്കൽ ഉപകരണങ്ങൾ എന്നിവയും രജനീകാന്ത് ഫാൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ സമ്മാനിച്ചു.
പുനരധിവാസ കേന്ദ്രത്തിലെ മുതിർന്ന അംഗം വേലു കേക്ക് മുറിച്ചു. ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനീകാന്തിന്റെ സഹപാഠിയായിരുന്ന കെ.സി.ജയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു.
രജനീകാന്ത് ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി.സതീഷ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക കെ.റഹിയാന ബീഗം ക്ലാസ് എടുത്തു.
ജില്ലാ സെക്രട്ടറി എം.എം.നവീൻ, നെല്ലിയോട്ട് ബഷീർ, കെ.ധനേഷ്, ജറിം സോളമൻ, വി.അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

