പയ്യോളി∙ ദേശീയപാത സർവീസ് റോഡിൽ തിക്കോടി പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് ഗർഭിണിയടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് പരുക്കേറ്റു.
ഡ്രൈവർ വെള്ളികുളങ്ങര വണ്ണാന്റെ വയലിൽ ആഷിഖ് (30), ഭാര്യ വടകര താഴെ അങ്ങാടി പി.പി.ഹൗസിൽ ഫസ്ന (27), മകൻ മുഹമ്മദ് അയ്മൻ സാദിഖ് (3), ആഷിഖിന്റെ മാതാവ് റംല (50), ഫസ്നയുടെ മാതാവ് നജിഹ (47), ബന്ധു ഷരീഫ (40) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്കു ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്കാണു അപകടം.
ഗർഭിണിയായ ഫസ്നയെ പ്രസവത്തിനായി കോഴിക്കോട്ടെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം. വടകര ഭാഗത്ത് നിന്നു പുറപ്പെട്ട
വാൻസ തിക്കോടി മീത്തലെ പള്ളി – പറോളി നട റോഡിൽ നിന്നു കയറി വന്ന കാറിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.
കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഉയരപ്പാതയുടെ ഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞു.
ഓടിയെത്തിയ നാട്ടുകാർ പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാത സർവീസ് റോഡിൽ അൽപസമയം ഗതാഗത തടസ്സമുണ്ടായി.
പയ്യോളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

