വടകര ∙ ദേശീയപാതയ്ക്കായി ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിന്നു മണ്ണുമായി പോകുന്ന വലിയ ടോറസ് ലോറിയുടെ പിന്നിലെ ഡോർ തുറന്ന് പാറക്കല്ല് അടങ്ങിയ മണ്ണ് പുറത്തേക്കു തെറിച്ചു വീണു. ഇന്നലെ രാവിലെ 6 ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിലാണ് സംഭവം.
അവധി ദിവസം ആയതിനാൽ തിരക്കു കുറവായിരുന്നതിനാൽ അപകടമുണ്ടായില്ല.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉപ്പിലാറ മലയിൽ നിന്നു മണ്ണുമായി ഒരു നിയന്ത്രണവും ഇല്ലാതെയാണു ലോറികൾ പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
9 ടിപ്പർ ലോറിയിലെ മണ്ണ് ഉൾക്കൊള്ളുന്നതാണ് ടോറസ് ലോറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു കരാർ കമ്പനിയുടെ ജീവനക്കാർ എത്തി റോഡിലെ മണ്ണ് എടുത്തു മാറ്റി. പൊലീസും സ്ഥലത്ത് എത്തി.
ഉപ്പിലാറ മലയിൽ മണ്ണ് എടുക്കുന്നതിനെതിരെ അവിടെ നാട്ടുകാർ സമരത്തിലാണ്.
വലിയ ലോറികളാണു മണ്ണുമായി തലങ്ങും വിലങ്ങും പോകുന്നത്. 4000 കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലൂടെ നിയന്ത്രണം ഇല്ലാതെ പോകുന്ന ലോറികൾക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. സ്കൂൾ സമയത്ത് ലോറികൾ പോകുന്നത് പൊലീസ് വിലക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. സുരക്ഷാ ക്രമീകരണം ഇല്ലാതെ പോകുന്ന ലോറികളെ തടയുമെന്ന് വാർഡ് മെംബർമാരായ എ.പി.അമർനാഥ്, ഒ.പി.രാജൻ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

