
കോടഞ്ചേരി∙ പഞ്ചായത്തിലെ മുണ്ടൂർ – മൂന്നാനാക്കുഴി റോഡിൽ സംരക്ഷണ ഭിത്തി തകർന്ന കിഴക്കുംകരപടി കലുങ്ക് അപകടാവസ്ഥയിൽ.മുണ്ടൂർ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ മുണ്ടൂർ, കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ പ്രദേശത്തുകാർ വാഹനങ്ങൾ കൊണ്ടുപോകുന്നത് മുണ്ടൂർ – മൂന്നാനാക്കുഴി റോഡ് വഴിയാണ്.ശക്തമായ മഴയിൽ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകർന്നതോടെ വാഹനങ്ങൾക്ക് അപകടാവസ്ഥയിലുള്ള കലുങ്ക് പേടിസ്വപ്നമായി മാറി.
അപകടാവസ്ഥയിലായ കലുങ്ക് ഏത് സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്. കലുങ്ക് പുതുക്കി പണിയുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നു നടപടി ഉണ്ടാകണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജയിംസ് കിഴക്കുംകര അധ്യക്ഷത വഹിച്ചു.
മാത്യു കുറൂർ, സെബാസ്റ്റ്യൻ മറ്റപ്പള്ളിൽ, സാബു പുതുപ്പറമ്പിൽ, സന്തോഷ് വാലോലിൽ, ജോസ് മുതുകുറ്റി, ബിജു പാട്ടുപാറ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]