ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – മുതുകാട് റോഡരികിലെ കുഴി അപകട ഭീഷണിയാകുന്നു.
ഈ പാതയിൽ ടാറിങ് റോഡിനോടു ചേർന്ന് 3 ഭാഗത്ത് കുഴികളുണ്ട്. ബിഎസ്എൻഎൽ കേബിളിന്റെ ഭാഗമായി നിർമിച്ച കുഴികൾ മാസങ്ങളായി മൂടാത്തതാണു പ്രശ്നം. പാതയോരത്തെ ഗർത്തം വാഹനങ്ങൾക്കും കാൽനട
യാത്രക്കാർക്കും അപായമാണ്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. കാട് നിറഞ്ഞ റോഡരികിലെ കുഴി പെട്ടെന്ന് കാണാനും സാധിക്കുന്നില്ല.
അപകട ഭീഷണിയായ ഗർത്തം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

