ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടവും മുന്‍നിര്‍ത്തി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രതിഷേധ പരിപാടികള്‍ക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നവംബര്‍ 14ന് കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന പ്രധാന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നടത്തുന്നത്. പരിപാടിയില്‍ അരലക്ഷം പേര് അണിനിരക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന സമരപരിപാടികള്‍ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ പ്രതിഷേധ സംഗമം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടുകൊള്ള ശക്തമായി തുറന്നുകാട്ടിയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.
ദേശീയ, സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കുന്ന മഹാറാലി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. വരാനിരിക്കുന്ന റാലിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിനായി കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു.
ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ കെ. പ്രവീണ്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.
ജയന്ത് എംഎല്‍എ, വി.ടി. സൂരജ് എംഎല്‍എ, അഡ്വ.
പി.എം. നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.
അബു, യുഡിഎഫ് ജില്ലാ ചെയര്മാന് വി.ഡി. ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി പി.എം.
അബ്ദുറഹ്മാന്, ചോലക്കല്‍ രാജേന്ദ്രന് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

