വടകര (കോഴിക്കോട്) ∙ ആയഞ്ചേരിയിൽ ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 144.61 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആയഞ്ചേരി തറോപ്പൊയിൽ അരിപ്പിനാട്ട് നിസാറിനെയാണ് (35) റൂറൽ പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കാറിൽ ഡോറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഈ മേഖലയിൽ എംഡിഎഎ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായ നിസാർ എന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് സ്ക്വാഡ് പിടികൂടിയ ഇയാളെ വടകര പൊലീസിന് കൈമാറി.
ആദ്യമായാണ് ഇത്രയധികം ലഹരിമരുന്ന് ഈ മേഖലയിൽ നിന്ന് പൊലീസ് പിടികൂടുന്നത്. 260 ഗ്രാം എംഡിഎംഎയാണ് ഇയാൾ ബെംഗളൂരുവിൽ നിന്നും കടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു.
100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നാണ് ലഭിച്ചത്. നര്‍കോട്ടിക് ഡിവൈഎസ്പി പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ രഞ്ജിത്ത്, ശ്രീലേഷ്, എഎസ്ഐമാരായ ഗണേശന്, ഷിജേഷ്, എസ്സിപിഒ സജീവന്, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.സി.വിനീഷ്, വി.വി.ഷാജി, സിപിഒമാരായ ഇ.കെ.അഖിലേഷ്, ഷോബിത്ത് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

