പെരുവയൽ ∙ മാമ്പുഴ വീണ്ടും മാലിന്യപ്പുഴയായി മാറി. അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ബാർബർ ഷാപ്പുകളിൽ നിന്നുള്ള മുടിയും മറ്റു മാലിന്യങ്ങളുമെല്ലാം വീണ്ടും മാമ്പുഴയിൽ തള്ളുന്നതു പതിവായി. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മലിന ജലവും പൈപ്പ് വഴി മാമ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇതോടെ നീരൊഴുക്കു നിലച്ചു കറുത്ത മലിനജലമാണ് മാമ്പുഴ തോട്ടിലെ വിവിധ ഇടങ്ങളിലായി കെട്ടിക്കിടക്കുന്നത്.
മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. നേരത്തേ മാമ്പുഴയിലെ സ്വകാര്യ കയ്യേറ്റം തിരിച്ചു പിടിച്ചു ത്രിതല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് മാമ്പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു നവീകരിച്ച് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
ഈ ബോർഡുകളും ഇപ്പോൾ കാടുമൂടിയ നിലയിലാണ്.
പഞ്ചായത്തും ആരോഗ്യ വകുപ്പും മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു പരിശോധന നടത്തി തോട്ടിലേക്കു മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ മാലിന്യം തള്ളുന്നതു കുറവായിരുന്നു. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ മാമ്പുഴ തോട്ടിലേക്കു മാലിന്യം തള്ളലും സ്വകാര്യ കയ്യേറ്റവും തുടങ്ങിയിട്ടുണ്ട്. പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന മാമ്പുഴ കല്ലായി പുഴയിലാണ് ചേരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

