കോഴിക്കോട് ∙ വികസന പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും എത്തുമ്പോൾ മാത്രമേ രാജ്യപുരോഗതി പൂർണമാകൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കോഴിക്കോട് മേരാ യുവഭാരത് സംഘടിപ്പിച്ച ഗോത്രവർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷ.
അതതു പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് യുവജനങ്ങളായിരിക്കണം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നടക്കുന്ന വികസന-ക്ഷേമ പരിപാടികളെക്കുറിച്ച് അറിവുണ്ടായാൽ മാത്രമേ ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയൂ.
പിന്നാക്ക മേഖലകളിലെ ഗോത്രവർഗ യുവജനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വികസന പ്രവർത്തനങ്ങൾ, സംസ്കാരം, പാരമ്പര്യം, ജീവിത ശൈലികൾ എന്നിവയെ നേരിൽ കണ്ട് മനസ്സിലാക്കാനും രാഷ്ട്ര നിർമാണ പരിപാടികളെക്കുറിച്ചറിയാനും ഇതിലൂടെ സാധിക്കുമെന്നും ഗവർണർ പറഞ്ഞു. ഗോത്രവർഗ യുവജനങ്ങളുടെ ശാക്തീകരണവും സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഛത്തീസ്ഗഡിലെ നാരായൺപുർ, മൊഹ്ല മൺപുർ അംബാഗർഹ് ചൗക്കി, കാങ്കർ, സുക്മ, ജാർഖണ്ഡിലെ പശ്ചിം സിങ്ബും, മധ്യപ്രദേശിലെ ബാൽഗഢ് എന്നീ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ഒരാഴ്ച നീളുന്ന യുവജന സമ്പർക്ക പരിപാടി രാജ്യത്ത് 21 സ്ഥലങ്ങളിലാണ് നടക്കുന്നത്. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ സർക്കാർ യൂത്ത് ഹോസ്റ്റലിൽ നടന്ന പരിപാടിയിൽ എം.കെ.രാഘവൻ എംപി അധ്യക്ഷനായി.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, മേരാ യുവഭാരത് സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ, ആഭ്യന്തര മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി എൻ.എസ്.വെങ്കിടേശ്വരൻ, ജില്ലാ യൂത്ത് ഓഫിസർ സി.ബിൻസി, മേരാ ഭാരത് ജില്ല ഡപ്യൂട്ടി ഡയറക്ടർ സി.സനൂപ് തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

