പന്തീരാങ്കാവ്∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരുമണ്ണ പഞ്ചായത്തിലെ 11ാം വാർഡുകാർക്ക് സ്ഥാനാർഥികളായി 3 ‘ബബിതമാരും ഒരു ഭവിതയും’ . സ്ഥാനാർഥികൾ ആരും അപരരല്ല. എല്ലാവരും രാഷ്ട്രീയ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥികൾ തന്നെ.
പഞ്ചായത്ത് ആയതിനാൽ ഓരോ വോട്ടറും 3 വോട്ട് ചെയ്യണം. പഞ്ചായത്തിന്റെ 11ാം വാർഡിലേക്കും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പെരുമണ്ണ ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്തിന്റെ പന്തീരാങ്കാവ് ഡിവിഷനിലേക്കും വോട്ട് ചെയ്യണം.
പെരുമണ്ണ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.കെ.ബബിതയാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്ണ ഡിവിഷനിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികൾക്കും ഒരേ പേര് തന്നെ, ബബിത.
ബബിത എൽഡിഎഫിനും ബബിത വിനോദ് യുഡിഎഫിനും വേണ്ടി മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് പന്തീരാങ്കാവ് ഡിവിഷനിൽ നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഭവിതയാണ്.
സിഎംപിയുടെ സ്ഥാനാർഥിയാണ് പി. ഭവിത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

