പാചക വാതക ഇറക്കുമതിയിൽ തടസം നേരിടുന്നതിനിടെ രാജ്യത്ത് ഇൻഡക്ഷൻ, ഇലക്ട്രിക് കുക്കറുകളുടെ ഉൽപാദനം കൂട്ടാൻ കേന്ദ്രസർക്കാർ. ഇറാൻ –യുഎസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ത്യയിൽ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപന കുത്തനെ കൂടിയിരുന്നു.
പലയിടങ്ങളിലും ഇവയുടെ ലഭ്യതയിലും കുറവുണ്ട്. ഇതോടെ ഇത്തരം ഉപകരണങ്ങളുടെ ഉൽപാദനം കൂട്ടുന്നത് ചർച്ച ചെയ്യാൻ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഈ യോഗത്തിൽ പങ്കെടുത്തു.
ഇൻഡക്ഷൻ കുക്കർ ‘ചൂടപ്പം’
എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കുക്കിങ് ഉപകരണങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഇതിന് അനുസരിച്ചുള്ള ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യവുമല്ല.
പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മതിയായ സ്റ്റോക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഇൻഡക്ഷൻ കുക്കറുകളുടെയും അവയിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളുടെയും ഉൽപാദനം കൂട്ടാനാണ് സർക്കാർ ആലോചിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം തദ്ദേശീയമായി ഇവയുടെ ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഉൽപാദനം വർധിപ്പിക്കാൻ ബന്ധപ്പെട്ട കമ്പനികളോടും സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി സർക്കാർ ചില ഇളവുകള്‍ അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.
തയാറെടുപ്പ് നേരത്തെ
പശ്ചിമേഷ്യയിലെ യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ സര്‍ക്കാർ മുൻകൂട്ടി തയാറെടുക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. എൽപിജിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള മറ്റ് ബദൽ മാർഗങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്.
എൽപിജിക്ക് പകരം പൈപ്പിലൂടെയുള്ള പാചക വാതക (പിഎൻജി) കണക്ഷനുകൾ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
പല സംസ്ഥാനങ്ങൾക്കും അധിക മണ്ണെണ്ണ വിഹിതവും അനുവദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

