നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന കൊടിനാട്ടുമുക്കിൽ യുവതിക്ക് നേരെ കത്തിക്കുത്ത്. ഷാഹിനാസ് വില്ലയിൽ വെച്ച് നടന്ന സംഭവത്തിൽ, കൈക്കുഞ്ഞുമായി മുറിയിൽ വിശ്രമിക്കുകയായിരുന്ന ഫാത്തിമ ഹിബയ്ക്ക് (23) ആണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ഈ അതിക്രമം അരങ്ങേറിയത്. കുറച്ചു സ്ത്രീകളുടെ സംഘം അതിക്രമിച്ചെത്തിയാണ് യുവതിയെ ആക്രമിച്ചത്.
ചക്കുംകടവ് സ്വദേശിയായ യുവതിയാണ് മുൻ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഫാത്തിമ ഹിബയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലായ യുവതിയെ ഉടൻതന്നെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

