സിനിമകളുടെ സാമ്പത്തിക വിജയവും കോടികളുടെ കളക്ഷൻ കണക്കുകളും മുൻനിർത്തിയാണ് ഇന്നത്തെ കാലത്ത് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് നിലവാരം വിലയിരുത്തപ്പെടുന്നത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അന്യഭാഷാ സിനിമകൾക്ക് പുറമെ ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആവർത്തിക്കാറുണ്ട്. ഈ നിരയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ ചിത്രമാണ് സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ.
റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രം ഇന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയിലെ കളക്ഷൻ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
റിലീസ് ദിനമായ ജൂലൈ 30-ന് ചിത്രം നേടിയ 73 കോടി രൂപയുടെ കളക്ഷൻ ഹോളിവുഡ് സിനിമകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് കളക്ഷൻ കൂടിയായിരുന്നു. എന്നാൽ ആദ്യ ദിവസത്തെ റെക്കോർഡ് കളക്ഷനെ പോലും പിന്തള്ളുന്ന പ്രകടനമാണ് തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം കാഴ്ചവെച്ചത്.
സോണി പിക്ചേഴ്സ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 216 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ഞായറാഴ്ചയായ നാലാം ദിവസവും തിയേറ്ററുകളിൽ വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെട്ടത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 60,000-ലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്.
കൊളംബിയ പിക്ചേഴ്സ്, മാർവെൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ക്രിസ് മക്കെന്ന, എറിക് സോമേഴ്സ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ടോം ഹോളണ്ട് സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, ട്രമെൽ ടിൽമാൻ, മരീസ ടൊമെയ്, മാർക് റുഫാലോ തുടങ്ങിയ പ്രമുഖ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

