
കോഴിക്കോട്∙ സാഹിത്യ നഗരത്തിന്റെ സാംസ്കാരിക കവാടമായ ടൗൺഹാൾ റോഡിൽ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. കോംട്രസ്റ്റ് നെയ്ത്തു കമ്പനിക്കു മുൻപിലെ റോഡ് ടൗൺഹാൾ റോഡിലേക്ക് കടക്കുന്നിടത്താണ്, മാനാഞ്ചിറ നിറഞ്ഞു കവിഞ്ഞ വെള്ളവും മഴവെള്ളവും കലർന്ന് മലിനജലം റോഡിൽ കെട്ടി കിടക്കുന്നത്.
ഈ വെള്ളം ടൗൺഹാൾ കവാടത്തിലേക്കും അവിടെ നിന്നു ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലേക്കുള്ള റോഡിലേക്കും പരന്നൊഴുകി ചെളി കെട്ടി കിടക്കയാണ്. ടൗൺഹാളിലേക്കും ആർട്ട് ഗാലറിയിലേക്കും പോകുന്നവർ ഈ മലിനജലം നീന്തി വേണം എത്താൻ. നഗരത്തിൽ നിന്ന് വടക്കോട്ടുള്ള ലൈൻ ബസുകളും സിറ്റി ബസുകളുമെല്ലാം പോകുന്നത് ഈ മലിനജലം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിപ്പിച്ചാണ്.
മലിനജലം മാനാഞ്ചിറയിലേക്ക് ഊർന്നിറങ്ങുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവയ്ക്കുമെന്ന ആശങ്ക ഉയർന്നിട്ടും കോർപറേഷൻ ഭരണാധികാരികൾക്ക് അനക്കമില്ല.
ടൗൺഹാളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ മേയറും ഡപ്യുട്ടിമേയറുമെല്ലാം ഇതുവഴി പലതവണ പോയിട്ടും നടപടിയില്ല. നേരത്തെ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിനു മുൻപിലെ റോഡിൽ ഇതേപോലെ വെള്ളക്കെട്ടുണ്ടായപ്പോൾ മാസങ്ങൾ കഴിഞ്ഞാണ് കോർപറേഷൻ പരിഹാര നടപടികൾ സ്വീകരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]