കോഴിക്കോട് ∙ വെള്ളിമാട്കുന്ന് എൻജിഒ ക്വാർട്ടേഴ്സിലെ ജലസംഭരണി നിർമിച്ചിട്ട് 5 വർഷം പിന്നിട്ടെങ്കിലും ഇതുവരെ വെള്ളം എത്തിയില്ല. ജല അതോറിറ്റിക്ക് പൊതുമരാമത്ത് നൽകാനുള്ള തുക 1.14 കോടിയിലേറെ കുടിശ്ശികയായതോടെയാണ് കണക്ഷൻ നൽകുന്നതിൽ തടസ്സമായത്.
അതേസമയം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് മാസാമാസം കൃത്യമായി വെള്ളക്കരം ഈടാക്കുന്നുണ്ടെങ്കിലും സർക്കാർ ജല അതോറിറ്റിക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നതാണ് കുടിശ്ശിക വർധിക്കാൻ കാരണം. മൂന്ന് കൺസ്യൂമർ നമ്പറുകളിലായാണ് 69.74 ലക്ഷം, 39.49 ലക്ഷം, 4.88 ലക്ഷം രൂപ കുടിശ്ശിക.
4 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള പൊതുമരാമത്ത് വകുപ്പ് നിർമിച്ച സംഭരണിയിലേക്ക് കണക്ഷനായി ജല അതോറിറ്റിക്ക് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടു.
ആദ്യം കുടിവെള്ളക്കരം അടയ്ക്കാൻ കുടിശ്ശികയുണ്ടെന്ന പറഞ്ഞാണ് കണക്ഷൻ നൽകാൻ ജല അതോറിറ്റി കാലതാമസം വരുത്തിയത്. എന്നാൽ കഴിഞ്ഞ മാർച്ചിൽ 23 ലക്ഷം അടച്ചശേഷവും കുടിശ്ശികയിനത്തിൽ 1.14 കോടി രൂപയുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചു.
കുടിശ്ശിക തീർക്കാൻ ഫണ്ട് അനുവദിക്കാൻ ചീഫ് എൻജിനീയർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

