കോഴിക്കോട് ∙ കവിതയും ഇതരസാഹിത്യരൂപങ്ങളും പുതിയ കാലത്തിന്റെ സർഗാത്മക സമരമുഖമാവണമെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര. ‘എഴുത്തുകൂട്ടം കോഴിക്കോട്’ സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമകാലിക വിഷയങ്ങളിൽ എഴുത്തുകാരും കലാകാരന്മാരും നിരന്തരം ഇടപെടേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കലാസാംസ്കാരിക പ്രവർത്തകരെ പ്രചരണമാർഗ്ഗമായി മാത്രം കാണാതെ സ്ഥാനാർഥിത്വം നൽകി അംഗീകരിക്കാനുമുള്ള മനോഭാവ മുണ്ടാകണമെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേർത്തു.
എഴുത്തുകൂട്ടം പ്രസിഡന്റ് റോയ് കാരാത്ര അധ്യക്ഷത വഹിച്ചു. വിജു വി രാഘവ്, അനിൽ നരിനട, എ.പി.
ഷാജി കുമാർ, രഞ്ജി ഏറാമല, റോയ് കാരാത്ര, മനോജ് ചോല, പി.വി.സന്ദീഷ്, ബാബു രാജൻ എപ്പിക്, ബാലൂ പൂക്കാട്, ഉമശ്രീ, ഇ.കെ.ദീപ്തി എന്നിവർ കവിതകൾ അവതരിപ്പിച്ചു. എഴുത്തുകൂട്ടം കോഴിക്കോട് സെക്രട്ടറി വിജു വി രാഘവ് സ്വാഗതവും ട്രഷറർ അനിൽ നരിനട
നന്ദിയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

