കോഴിക്കോട്∙ എതിര്‍ക്കുന്നവരെ വകവരുത്താന്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്നും അവര്‍ ബജറ്റില്‍ ബോംബ് നിര്‍മാണത്തിന് ഗ്രാന്‍ഡ് അനുവദിക്കുമോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കുറ്റ്യാടിയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ നടത്തിയ ‘പ്രഭാത സവാരി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തിന് ബദലായി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഡിവൈഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കെ.സി.വേണുഗോപാലിനൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങള്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുല്ല, കെ.എം.അഭിജിത്ത്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി തുടങ്ങിയവരും പങ്കെടുത്തു.
ചോദ്യം ചോദിക്കുന്നവരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖരനെ 52 വെട്ട് വെട്ടിക്കൊന്ന പാര്‍ട്ടിയാണിത്. പ്രവാസികള്‍ വലിയ ആശങ്കയിലൂടെ പോകുന്ന നാളുകളാണ് ഇപ്പോള്‍.
അവര്‍ക്ക് നാടിനെ ഓര്‍ത്തെങ്കിലും സമാധാനം കിട്ടാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
സാധാരണ നടത്തുന്ന റാലികളില്‍നിന്നും പ്രകടനങ്ങളില്‍നിന്നും വ്യത്യസ്തമായി, ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സമാധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് പ്രഭാത സവാരി തിരഞ്ഞെടുത്തതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

