ആഗോള യുദ്ധസാഹചര്യങ്ങളെ തുടർന്നുണ്ടായ എൽപിജി ക്ഷാമവും വിലവർധനയും രാജ്യത്തെ നിരവധി വ്യവസായ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ പത്തു വർഷങ്ങൾക്ക് മുമ്പ് എടുത്ത ദീർഘവീക്ഷണമുള്ള ഒരു തീരുമാനം ഇന്ന് എവിഎ മെഡിമിക്സ് ഫാക്ടറിയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരാൻ സഹായിക്കുന്നു.
ഒരു ദശാബ്ദം മുമ്പ് നിർമ്മാണപ്രക്രിയ എൽപിജി അടിസ്ഥാനത്തിലേക്ക് മാറ്റിയെങ്കിലും, അതോടൊപ്പം തന്നെ വിറകു ഉപയോഗിക്കാനുള്ള ബദൽ സംവിധാനം ഫാക്ടറിയിൽ നിലനിർത്തിയിരുന്നു.
അന്ന് അത് ഒരു മുൻകരുതൽ നടപടിയായി മാത്രം കണക്കാക്കിയിരുന്നുവെങ്കിലും, ഇന്ന് അതിന് വലിയ പ്രായോഗിക പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. എൽപിജി ലഭ്യതയിലെ അനിശ്ചിതത്വവും വിതരണ തടസ്സങ്ങളും കാരണം പല സ്ഥാപനങ്ങളും ഉല്പാദനം കുറയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, എവിഎ മെഡിമിക്സ് ഫാക്ടറി സാധാരണ രീതിയിൽ പ്രവർത്തനം തുടരുന്നു.
ഇതിനു പിന്നിലെ പ്രധാന കാരണം ഈ ഇരട്ട ഇന്ധന സംവിധാനമാണ്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ഡോ.
എ.വി.അനൂപ് പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമാണ്.
എൽപിജിയിലേക്ക് മാറിയ സമയത്തും വിറകുപയോഗത്തിനുള്ള ബദൽ സംവിധാനം നിലനിർത്തിയ തീരുമാനം ഇപ്പോഴത്തെ ഗ്യാസ് ക്ഷാമകാലത്ത് സ്ഥാപനത്തിന് വലിയ പിന്തുണയായി മാറിയെന്ന സന്ദേശമാണ് അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ആഗോള പ്രതിസന്ധികളിലും ദീർഘവീക്ഷണത്തോടെ എടുത്ത വ്യവസായ തീരുമാനങ്ങൾ സ്ഥാപനത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിന്റെ മികച്ച ഉദാഹരണമായി എവിഎ മെഡിമിക്സ് ഫാക്ടറിയുടെ അനുഭവം മാറിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

