ഇന്ന്
∙ ബാങ്ക് അവധി
∙സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ അമല, ആൻസ് ബോർമ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കടുത്തുരുത്തി ∙ കടുത്തുരുത്തി ടൗൺ, ആയാംകുടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ കുളത്തിങ്കൽ, വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ, തീക്കോയി ടൗൺ, മുരിക്കോലിൽ ക്രീപ്മിൽ, ബിഎസ്എൻഎൽ ടവർ, ടിടിഎഫ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ ആനമല, ഐഡി പ്ലോട്ട്, ചർച്ച്, പ്രൈമറി ഹെൽത്ത് സെന്റർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ ഉണ്ടക്കുരിശ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും പെരുമ്പനച്ചി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ നിറപറ, യുവരശ്മി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കേളൻകവല, മില്ലുകവല എസ്എൻഡിപി, പാപ്പാഞ്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
എംജിയിൽ റിസർച് അസോഷ്യേറ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ റിസർച് അസോഷ്യേറ്റ് (ഇ/ബി/ടി) വിഭാഗത്തിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
കെമിസ്ട്രിയിലോ പോളിമർ സയൻസിലോ എംഎസ്സി അല്ലെങ്കിൽ പോളിമർ സയൻസിലോ നാനോടെക്നോളജിയിലോ എനർജി മെറ്റീരിയൽസിലോ പിഎച്ച്ഡി ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
അപേക്ഷയും യോഗ്യതാരേഖകളുടെ പകർപ്പും റജിസ്ട്രാർക്ക് 15 ദിവസത്തിനകം അയയ്ക്കണം. mgu.ac.in
ഡ്രൈവർ ഒഴിവ്
മാഞ്ഞൂർ ∙ പഞ്ചായത്തിന്റെ ഹരിതകർമസേനയുടെ പിക്കപ് വാൻ ഓടിക്കുന്നതിനായി എൽഎംവി ലൈസൻസ് ഉള്ളവരും പ്രവൃത്തിപരിചയമുള്ളവരുമായ ഡ്രൈവറെ ആവശ്യമുണ്ട്.
ബയോഡേറ്റ, വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ഡ്രൈവിങ് ലൈസൻസ് കോപ്പി, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്കിന്റെ കോപ്പി എന്നിവ സഹിതം പഞ്ചായത്ത് ഓഫിസിൽ ഒക്ടോബർ 5ന് മുൻപു നൽകണം.
അധ്യാപക ഒഴിവ്
വൈക്കം ∙ വൈക്കം ടൗൺ ഗവൺമെന്റ് എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 11ന് നേരിട്ടെത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]