ഗൂഡല്ലൂർ ∙ നടുഗൂഡല്ലൂരില ജനവാസ കേന്ദ്രത്തിൽ രാവിലെ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. പ്രഭാത സവാരിക്കിറങ്ങിയവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
വീടുകൾക്കു സമീപമുള്ള ഒറ്റയടി പാതയിലൂടെയാണു വന്നത്. നടുഗൂഡല്ലൂരിലെ കലൈവാണി സ്കൂളിനു സമീപത്തെ റോഡിലൂടെ പോയ ശേഷം സമീപത്തുള്ള ഒറ്റയടി പാതയിൽ കയറി കാട്ടാന ഓടിയതു പരിഭ്രാന്തി പരത്തി.
ഈ ഭാഗത്ത് സ്ഥിരമായി ഇറങ്ങുന്ന മോഴയാനയാണിത്. കഴിഞ്ഞ ആഴ്ചയിലും ഈ ആന ഈ ഭാഗത്തിറങ്ങിയിരുന്നു.
വനപാലകരെത്തി കാട്ടാനയെ തുരത്താൻ നടപടിയെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

