
തുരുമ്പെടുത്ത് ‘ബസ് കോഫി ഷോപ്പ് ’; പാലാ നഗരസഭ അനുമതി നൽകാത്തതിനാൽ പൂട്ടിപ്പോയ സംരംഭം
പാലാ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ കോഫി ഷോപ്പ് നടത്തുന്നതിനായി സ്വകാര്യവ്യക്തിക്ക് നൽകിയ ബസ് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. 2 വർഷം മുൻപാണ് കോഫി ഷോപ്പിനായി ബസ് നൽകിയത്.
കോഫി ഷോപ്പിന്റെ പണി പൂർത്തീകരിച്ചെങ്കിലും നഗരസഭ ലൈസൻസ് നൽകാതിരുന്നതോടെ ആരംഭിക്കാനായില്ല. കെട്ടിട
നമ്പറില്ലാത്ത ബസിന് ലൈസൻസ് കൊടുക്കാൻ നിർവാഹമില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്.സ്റ്റാൻഡിനു മുൻവശത്ത് മണ്ണിൽ താഴ്ന്ന്, അനാഥാവസ്ഥയിലാണ് ബസ്. സമീപത്തായി ഓട്ടോ സ്റ്റാൻഡാണുള്ളത്. ബസ് മറിയാനുള്ള സാധ്യത ഏറെയാണ്.
ബസിൽ ഇഴജന്തുക്കളുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. “രണ്ടു വർഷമായി കെഎസ്ആർടിസി ബസ് സമീപത്തെ ഓട്ടോ സ്റ്റാൻഡിനു ഭീഷണിയാണ്. ബസ് അടിയന്തരമായി മാറ്റാൻ അധികൃതർ തയാറാകണം.” ജോസുകുട്ടി പൂവേലിൽ, പൊതുപ്രവർത്തകൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]