വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ മലകുന്നം, കൈതേപ്പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ∙ നാൽക്കവല, ദാമോദരൻപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ∙ കൊപ്രത്ത് അമ്പലം, ശാന്തിഭവൻ, ബാലരമ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ ളായിക്കാട്, മേരി റാണി സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പള്ളിപ്പടി, പുലിക്കോട്ടുപ്പടി, ആഞ്ഞിലിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ പെരുമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ മന്ദിരം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും സ്വാമിക്കവല ടവർ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ∙ വല്യഉഴം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ അരീപ്പറമ്പ് അമ്പലപ്പടി, വള്ളിക്കാട് റോഡ്, തെങ്ങണാംകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
ചങ്ങനാശേരി ∙ പായിപ്പാട് – മാമ്മൂട് റോഡിൽ മാമ്മൂട് മുതൽ വെങ്കോട്ട വരെ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഈ വഴിയിലൂടെ പോകേണ്ട
വാഹനങ്ങൾ നടക്കേപ്പാടം വെങ്കോട്ട റോഡ് വഴി തിരിഞ്ഞ് പായിപ്പാട് ഭാഗത്തേക്കു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

