കൊച്ചി ∙ ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് 2026 ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനെസ്, ഫൂഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നിങ്ങനെ 7 ട്രാക്കുകളിലായാണ് 4 ദിവസം നീളുന്ന ഉച്ചകോടി നടക്കുക.
രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുക്കും.
ആഗോള ചിന്തകർ, നയ രൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ എന്നിവർക്കൊപ്പം സാധാരണക്കാർക്കും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശയങ്ങൾ വിദഗ്ധർക്കു മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്നു ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റിവ്സ് ഡയറക്ടർ ഡോ. ടോം എം.
ജോസഫ് പറഞ്ഞു. ആദ്യ ഉച്ചകോടി തുടക്കമിട്ട
‘ഫ്യൂച്ചർ കേരള മിഷൻ’ ഇന്നു സംസ്ഥാനത്തു സംരംഭകത്വം, യുവജന പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുവെന്നു ചെയർമാൻ വേണു രാജാമണി പറഞ്ഞു.
സെലിബ്രിറ്റി പ്രകടനങ്ങൾ, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഡാൻസ് കൊച്ചി, ഓട്ടോ എക്സ്പോ, ഇ- സ്പോർട്സ്, ഗെയിം വേഴ്സ്, ഹ്യൂമൻ ലൈബ്രറി, ഡ്രോൺ ഷോ എന്നിവ ഇത്തവണത്തെ ഉച്ചകോടിയിലെ മുഖ്യ ആകർഷണങ്ങളാണ്. ഹൈബി ഈഡൻ എംപി, ഡോ.
ടോം എം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. ജെ.
ലത, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്നു രണ്ടാം പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാർഥികൾക്ക് മത്സരങ്ങൾ
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചുള്ള ഹൈബ്രിഡ് ഇന്നവേഷൻ മത്സരമായ ഐഡിയ ഫെസ്റ്റ് 2025നു കേരളത്തിലെ കോളജുകളിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്ലസ് ടു വിദ്യാർഥികൾക്കും ടീമുകളായി പങ്കെടുക്കാം.
നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിങ് ശിൽപശാലയ്ക്കു ശേഷം 21, 22 തീയതികളിൽ ക്യാംപസിൽ ഐഡിയ ഫെസ്റ്റ് മത്സരം അരങ്ങേറും.
പ്രസംഗ മത്സരമായ സ്പീക് ഫോർ ഫ്യൂച്ചറിൽ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും 11, 12 വിദ്യാർഥികൾക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ 5 മിനിറ്റിൽ കവിയാത്ത പ്രസംഗം വിഡിയോ രൂപത്തിൽ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും സംഘാടകർക്കു സമർപ്പിക്കുകയും വേണം.
അവസാനതീയതി ജനുവരി 10. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

