ചങ്ങനാശേരി∙ ഈശോയുടെ മനുഷാവതാരത്തിന്റെ ജൂബിലി സമാപനമായി മീഡിയ വില്ലേജിന്റെയും തോപ്പില്‍ ജൂവലറിയുടെയും സഹകരണത്തോടെ ചങ്ങനാശേരി അതിരൂപത വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 – ന് നടത്തുന്നു. കുടുംബ കൂട്ടായ്മ ഫാമിലി അപ്പസ്തോലേറ്റ്, യുവദീപ്തി എസ്.എം.വൈ.എം, സണ്‍ഡേ സ്കൂള്‍ എന്നീ സംഘടനകളുടെയും ചങ്ങനാശ്ശേരി – തുരുത്തി-തൃക്കൊടിത്താനം- കുറുമ്പനാടം ഫൊറോനകളുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഡിസംബര്‍ 27 ന് വൈകുന്നേരം 5 മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നിന്നും ആരംഭിച്ച് എസ്.ബി കോളജിലേയ്ക്ക് മനുഷാവതാര സന്ദേശ യാത്ര നടത്തുന്നു.
ഈശോയുടെ തിരുപ്പിറവിയെ ഓർമ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെയാണ് എല്ലാവരും യാത്രയിൽ സംബന്ധിക്കുന്നത് എന്നതാണ് ചങ്ങനാശ്ശേരിയിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രത്യേകത.
സന്ദേശ യാത്രയുടെ ലോഗോ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാടിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപറമ്പില്‍, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടറന്മാരായ ഫാ.
ബാബു പുത്തന്‍ പുരയ്ക്കല്‍, ഫാ. ജോര്‍ജ് മാന്തുരുത്തിയില്, ഫാ.
സാവിയോ മാനാട്ട്, ഫാ. ലിബിന് തുണ്ടുകുളം, തോപ്പില്‍ ജൂവലറി പ്രൊപ്രൈറ്ററന്മാരായ മെല്വിന് തോപ്പില്‍, ഫിലിപ്പ് തോപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

