ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി ഹൃദയാരോഗ്യ സംരക്ഷണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ശ്രദ്ധേയമായി. മാർ സ്ലീവാ മെഡിസിറ്റി, സെന്റ് തോമസ് കോളജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ചാണ് പാലായിൽ ഈ കായിക മാമാങ്കം ഒരുക്കിയത്.
വിവിധ മേഖലകളിൽ നിന്നായി 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എട്ട് നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ വിഭാഗത്തിൽ ഡോക്ടർമാർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർ അണിനിരന്നു.
മത്സരത്തിൽ പങ്കെടുത്ത 85 വയസ്സുള്ള താരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി. വ്യായാമത്തിന്റെയും ഹൃദയ സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ പങ്കാളിത്തം.
മത്സരഫലങ്ങൾ പ്രകാരം പാലാ തോപ്പൻസ് അക്കാഡമി എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് തോമസ് കോളജ് അക്വാട്ടിക് സെന്റർ എ ടീം രണ്ടാം സ്ഥാനവും തോപ്പൻസ് അക്കാഡമി ബി ടീം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനത്തുക നൽകി. ദേശീയ നീന്തൽ താരവും സാഫ് ഗെയിംസ് ജേതാവുമായിരുന്ന ജോസഫ് ചാവറ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ. ഫാ.
മാത്യു തെക്കേൽ മുഖ്യ സന്ദേശം നൽകി. സെന്റ് തോമസ് കോളജ് ബർസാർ റവ.
ഫാ. മാത്യു ആലപ്പാട്ട് മേടയിൽ, മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർമാരായ റവ.
ഫാ. ജോസ് കീരഞ്ചിറ, റവ.
ഡോ. ജോസഫ് കരികുളം, റവ.
ഫാ. ഗർവാസീസ് ആനിതോട്ടത്തിൽ, റവ.
ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.
പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

