ചങ്ങനാശേരി ∙ അപകടത്തിൽപെട്ടു കിടപ്പിലായ യുവാവിന്റെ വീട്ടിലേക്ക്, നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം.
വീട് ഭാഗികമായി തകർന്നു. ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകിട്ട് കാറിടിച്ചു കയറിയത്.
രണ്ടു വർഷമായി അപകടത്തിൽപെട്ടു കിടപ്പിലായ മകനും മറ്റൊരു മകന്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇവർ മറ്റൊരു മുറിയിൽ ആയതിനാൽ രക്ഷപ്പെട്ടു.
കുഞ്ഞമ്മ മരുന്ന് വാങ്ങാൻ പുറത്തു പോയിരുന്നു.
സ്കൂൾ കുട്ടികൾ ബസ് കാത്തു നിൽക്കുന്ന സ്ഥലമായിരുന്നു ഇത്. മഴയായതിനാൽ കുട്ടികൾ കടകളുടെ വരാന്തയിൽ കയറി നിന്നതിനാൽ രക്ഷപ്പെട്ടു.
കാർ ഓടിച്ചിരുന്ന യാത്രക്കാരി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

