ചങ്ങനാശേരിയിൽ പാറമടക്കുളത്തിൽ വീണ വയോധികയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. പ്രാണരക്ഷാർഥം കുളത്തിലേക്ക് ചാഞ്ഞുകിടന്ന മരച്ചില്ലയിൽ പിടിച്ചു കിടക്കുകയായിരുന്നു വയോധിക.
വ്യാഴാഴ്ച 12.30ന് ചെറുകരക്കുന്ന് ശുദ്ധജലടാങ്കിനു സമീപത്തെ പാറമടക്കുളത്തിലാണ് സംഭവം നടന്നത്. വീടിനു സമീപത്തുള്ളതാണ് ഈ പാറമടക്കുളം.
നടന്നു പോകുന്നതിനിടെ വയോധിക കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രഥമിക നിഗമനം. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സേനാംഗങ്ങൾ, കയറിൽ ഊർന്നിറങ്ങി ഏറെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വിപിൻ, ഫയർ ആൻഡ് റെസക്യു ഓഫിസർ വി.പ്രവീൺ എന്നിവർ 50 മീറ്ററോളം നീന്തിയെത്തിയാണ് മരച്ചില്ലയിൽ പിടിച്ചു കിടന്ന വിലാസിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

