മാന്തുരുത്തി ∙ അപകട മേഖലയായ കുരിശുപള്ളി ജംക്ഷനിൽ പാമ്പാടി റോഡിൽ നിന്നു അപ്രതീക്ഷിതമായി കാർ കയറി വന്നു; വാഹനങ്ങൾ പെട്ടെന്ന് നിർത്തി; കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു മറിഞ്ഞു. ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക്.
വാഴൂർ – ചങ്ങനാശേരി റോഡിൽ ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്ന് വാഴൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്.
പാമ്പാടി റോഡിൽ നിന്ന് കാർ വാഴൂർ റോഡിലേക്ക് കയറി വന്നതോടെ വാഴൂർ റോഡ് വഴി പോയ പിക്കപ് പെട്ടെന്ന് നിർത്തി.
പിന്നാലെ എത്തിയ കാറും പെട്ടെന്ന് നിർത്തിയതോടെ പിന്നാലെ എത്തിയ ബൈക്ക് കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകട
സമയത്ത് എതിരെ വന്ന കാർ വെട്ടിച്ചു മാറ്റിയതിനാൽ റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]