സമൂഹത്തിന്റെയും സഭയുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്നവരായി യുവജനങ്ങൾ മാറണമെന്നും, സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ സജ്ജരായിരിക്കണമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. പാമ്പാടി സെന്റ്.
ജോൺസ് കത്തീഡ്രലിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.
യൂഹാനോൻ മാർ ദിയസ്കോറോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ യുവജനങ്ങൾക്കായി പ്രത്യേക ക്ലാസ് നയിച്ചു.
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പുതിയ വർഷത്തേയ്ക്കുള്ള പ്രവർത്തന മാർഗരേഖയുടെ പ്രകാശനം നിർവഹിച്ചു. കരിയർ വേ ഡെസിഗ്നേറ്റഡ് പാർട്ണർ സ്വപ്ന ജോസഫ്, പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്ക്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.
തോമസ് മാത്യു തിണ്ടിയത്തിൽ, പാമ്പാടി കത്തീഡ്രൽ വികാരി ഫാ. കുരുവിള പെരുമാൾ ചാക്കോ, പാമ്പാടി ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.
ജോജി.പി.ചാക്കോ, ഒസിവൈഎം സെൻട്രൽ റിജിയനൽ സെക്രട്ടറി ഡാനി രാജു, കോട്ടയം ഭദ്രാസന സെക്രട്ടറി സിറിൽ മാത്യൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഭദ്രാസനത്തിലെ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കോട്ടയം ഭദ്രാസനത്തിലെ മികച്ച ഡിസ്ട്രിക്ടായി പുതുപ്പള്ളി ഡിസ്ട്രിക്ടിനെയും, മികച്ച യൂണിറ്റായി തോട്ടയ്ക്കാട് മാർ അപ്രേം യുവജന പ്രസ്ഥാനത്തെയും തിരഞ്ഞെടുത്തു. തോട്ടയ്ക്കാട് മാർ അപ്രേം യുവജന പ്രസ്ഥാനത്തിന്റെ ‘ആത്മനാദ’മാണ് മികച്ച പ്രസിദ്ധീകരണമായി തിരഞ്ഞെടുക്കപ്പെട്ടത്.
കലാമത്സരങ്ങളിലും സ്പോർട്സ് മീറ്റിലുമുള്ള ഓവറോൾ ചാംപ്യൻഷിപ് പാമ്പാടി ഡിസ്ട്രിക്ട് കരസ്ഥമാക്കിയപ്പോൾ, മികച്ച ഓർഗനൈസറായി പാമ്പാടി ഡിസ്ട്രിക്ട് ഓർഗനൈസർ റോഷിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ഘോഷയാത്ര പുതുപ്പള്ളി പള്ളിയിൽ വച്ച് തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

