ഏന്തയാർ∙ ജെജെ മർഫി ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റും ‘ വിഷ രഹിതവും പോഷകമൂല്യവും ഉള്ള ഭക്ഷണം എന്റെ ആരോഗ്യത്തിന് ‘ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അഡ്വ.
ബിനോയി മങ്കത്താനത്താണ് സെമിനാർ നയിച്ചത്. തനി നാടൻ വിഭവങ്ങളുടെ രുചി മേളയും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണസാധനങ്ങളുടെ വിപണനവും നടന്നു.
ഉച്ചയ്ക്ക് സ്കൂളിൽ നിന്നും വിവിധതരം കിഴങ്ങുകൾ കൊണ്ട് ഉണ്ടാക്കിയ പുഴുക്ക്, ചിക്കൻ റോൾ, എഗ്ഗ് റോൾ, പത്തിരി, സ്റ്റൂ എന്നിവ ഉച്ചഭക്ഷണം ആയി കുട്ടികൾക്ക് നൽകി. പ്രഥമ അധ്യാപകൻ ജോസ് ജോസഫ് ടീൻസ് ക്ലബ് കൺവീനർ സെലസ് സാബു, ഡെൽന മരിയ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

