വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ 30ന് കുലവാഴ പുറപ്പാട് നടത്തും. ഇത്തവണ കിഴക്കുംചേരി നടുവിലെ മുറി എൻഎസ്എസ് കരയോഗമാണ് ആതിഥേയത്വം വഹിക്കുന്നത്.
ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 4ന് പുറപ്പെടുന്ന കുലവാഴ പുറപ്പാടിന് വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയാകും. പടിഞ്ഞാറ്റുംചേരി തെക്കേമുറി, കിഴക്കുംചേരി വടക്കേമുറി, കിഴക്കും ചേരി നടുവിലേമുറി കിഴക്കും ചേരി തെക്കേ മുറി, പടിഞ്ഞാറ്റുംചേരി വടക്കേ മുറി, പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി എന്നീ കരയോഗങ്ങളിലെ നൂറു കണക്കിന് പ്രവർത്തകർ കുലവാഴ പുറപ്പാടിൽ അണിചേരും.
മുരിയൻകുളങ്ങര, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട
വഴി വടക്കേ ഗോപുരനടയിൽ എത്തി വൈകിട്ട് 6.30ന് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിലേക്ക് ആനയിക്കും. കുല വാഴകളും കരിക്കിൻ കുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിക്കും.
തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിക്കും. ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ കലാ പരിപാടികളും ഉണ്ടാവും.
കരയോഗം ഭാരവാഹികളായ ബി.ജയകുമാർ, രാജേന്ദ്ര ദേവ്, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി യു.നായർ, എസ്.മധു, പി.എൻ.രാധാകൃഷ്ണൻ , കെ.പി.രവികുമാർ, എസ്.ഹരിദാസൻ നായർ, ശിവരാമകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകും. ഡിസംബർ 1ന് രാവിലെ 6.30നും 7.30നും ഇടയിലാണ് കൊടിയേറ്റ്.
12ന് വൈക്കത്തഷ്ടമി, 13ന് ആറാട്ട്, 14ന് മുക്കുടി നിവേദ്യം എന്നിവ നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

