കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ മന്നനാനി ഭാഗത്ത് കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ചിറക്കടവ് മൂന്നാം മൈൽ മുതൽ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. നിർമ്മാണവേളയിൽ പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

