കുമരകം ∙ റോഡ് പണിയുടെ കാര്യത്തിൽ ഒരിടത്ത് പൊളിക്കലാണെങ്കിൽ മറ്റൊരിടത്ത് നന്നാക്കൽ. പഞ്ചായത്ത് 10, 12 വാർഡുകളെ വിഭജിക്കുന്ന ഹോമിയോ ആശുപത്രിക്കു സമീപത്തെ റോഡിലെ തറയോടുകൾ ഇളക്കിമാറ്റിയപ്പോൾ ഇതേ വാർഡുകളെ വിഭജിക്കുന്ന ഗവ.
ആശുപത്രി – ഗവ. ഹൈസ്കൂൾ റോഡിൽ തറയോടുകൾ പാകലാണ്.
2 റോഡുകളിലും മുന്നറിയിപ്പ് ഇല്ലാതെ ഗതാഗതം തടഞ്ഞുള്ള പണി നാട്ടുകാരെ ദുരിതത്തിലാക്കി.
ഗവ. ആശുപത്രി റോഡ് 3 വർഷം മുൻപു കോൺക്രീറ്റ് ചെയ്തതാണ്.
കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണിയുടെ ഭാഗമായി വാഹനങ്ങളെ ഈ റോഡിലൂടെ തിരിച്ചുവിട്ടതോടെ റോഡ് തകർന്നു. റോഡ് പണിക്കായി അടുത്തയിടെ കോൺക്രീറ്റ് പൊളിക്കുകയും കോണത്താറ്റ് പാലത്തിന്റെ സമീപനപാതയുടെ ടാറിങ്ങിനു വേണ്ടി വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടുകയും ചെയ്തതു വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
തുടർന്നാണു കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് തറയോടുകൾ പാകിയത്.
ഹോമിയോ ആശുപത്രിക്കു സമീപത്തെ റോഡ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തേ തറയോടുകൾ പാകിയിരുന്നതാണ്. റോഡ് ഉയർത്തി അന്ന് നവീകരണം നടത്താത്തതു മൂലം മഴക്കാലമായാൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമായിരുന്നു.
ഹോമിയോ – ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നവരും സാംസ്കാരിക നിലയത്തിൽ എത്തുന്നവരും മഴക്കാലത്ത് വെള്ളത്തിലൂടെ നീന്തിപ്പോകേണ്ട അവസ്ഥയിലായിരുന്നു.
ഇന്നലെ മുന്നറിയിപ്പ് ഇല്ലാതെ റോഡിൽ ഗതാഗതം തടഞ്ഞു നിലവിലെ തറയോടുകൾ ജോലിക്കാർ മാറ്റുകയായിരുന്നു.
ഇതുവഴി വാഹനങ്ങളിൽ എത്തിയവർ തിരികെപ്പോകേണ്ടി വന്നു. റോഡ് ഇനി മണ്ണിട്ടുയർത്തി വീണ്ടും തറയോടുകൾ പാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

