കോട്ടയം ∙ കോട്ടയം ബിസിഎം കോളജിൽ എസ്എച്ച് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ‘Own Your Mind!’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ബോധവൽകരണ പരിപാടിയിൽ എസ്എച്ച് മെഡിക്കൽ സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ.
ജിറ്റി ജോർജ് മുഖ്യപ്രഭാഷണം നടത്തി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, ആത്മബോധം, സമ്മർദ നിർമാർജന മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകി.
യുവതലമുറയ്ക്ക് മാനസികാരോഗ്യ ബോധം വർധിപ്പിക്കുകയും, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെ തുറന്നുപറയാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

