കോട്ടയം ∙ വോട്ടെടുപ്പ് കഴിഞ്ഞു; ഇനികണക്കുകൂട്ടലിന്റെ ദിവസങ്ങൾ. ജനം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയെ മുന്നണികളും സ്ഥാനാർഥികളും കണക്കുകൂട്ടി ഉറപ്പിക്കും.
സ്ഥാനാർഥികളെല്ലാം ജയപ്രതീക്ഷയിലാണ്. അതിന്റെ കാരണവും ഭൂരിപക്ഷവും അവർ പറയുന്നു.
പാലാ
∙ മാണി സി.കാപ്പൻ (യുഡിഎഫ്): 6,000 മുതൽ 20,000 വരെ വോട്ടുകൾക്ക് വിജയിക്കും.
ആകെ 65,000 വോട്ട് നേടും. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു.
ജനവുമായുള്ള അടുപ്പവും ഭരണവിരുദ്ധ വികാരവും പാലായിലെ വികസനം തടസ്സപ്പെടുത്തിയതുമെല്ലാം വോട്ടായി. ∙ ജോസ് കെ.മാണി (എൽഡിഎഫ്): അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പ്.
എൽഡിഎഫിന് അനുകൂലമായ ട്രെൻഡാണ് ഇത്തവണ. പാലായുടെ വികസനമുരടിപ്പിനു മാറ്റം വരണമെന്ന് വോട്ടർമാർ ആഗ്രഹിച്ചു.
∙ ഷോൺ ജോർജ് (എൻഡിഎ)– 55,000 വോട്ട് നേടും. നല്ല ഭൂരിപക്ഷത്തോടെ ജയിക്കും.
എൻഡിഎയുടെ ചിട്ടയായ പ്രവർത്തനം വോട്ടായി മാറും. 20,000 ലേറെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടി.
ഒരു മാറ്റം വേണമെന്ന് വോട്ടർമാർ ആഗ്രഹിച്ചു.
കടുത്തുരുത്തി
∙ മോൻസ് ജോസഫ് (യുഡിഎഫ്): 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും. ഈ സർക്കാർ മാറണമെന്ന ജനാഗ്രഹം എല്ലായിടത്തും കാണാനായി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കടുത്തുരുത്തിക്ക് ഭരണരംഗത്ത് അവസരം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. ∙ നിർമല ജിമ്മി (എൽഡിഎഫ്): മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.
വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ വോട്ട് കുറയ്ക്കും. എൽഡിഎഫ് മുഴുവൻ വോട്ടുകളും ചെയ്തു.
വനിതാ വോട്ടർമാരുടെ പിന്തുണ എനിക്ക് ലഭിച്ചു. ∙ സുരേഷ് ഇട്ടികുന്നേൽ (എൻഡിഎ): ഒരു അട്ടിമറിജയം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ മൂന്നിരട്ടി വോട്ടുകൾ കിട്ടും. ചിട്ടയായ പ്രവർത്തനമായിരുന്നു ഇത്തവണ.
കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടായി.
വൈക്കം
∙ പി.പ്രദീപ് (എൽഡിഎഫ്): എൽഡിഎഫിന്റെ സംഘടനാമികവ് പ്രകടമായിരുന്നു. 25,000 വോട്ടിനു മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കും.
ഭരണത്തുടർച്ചയ്ക്കായി ജനം വോട്ട് ചെയ്തു. വികസനം ചൂണ്ടിക്കാണിക്കാനായതും നേട്ടമായി.
∙ കെ.ബിനിമോൻ (യുഡിഎഫ്): യുഡിഎഫ് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തിയത് അതുകൊണ്ടുതന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അനുകൂല വിധിയെഴുത്ത് ഉണ്ടാകും.
5,000 വോട്ട് ഭൂരിപക്ഷം കിട്ടും. ∙ കെ.അജിത്ത് (എൻഡിഎ): വൈക്കത്തെ ഉയർന്ന വോട്ടിങ് ശതമാനം ആത്മവിശ്വാസം കൂട്ടുന്നു.
എൻഡിഎയുടെ കൂട്ടായ പ്രവർത്തനം ഗുണകരമാകും. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.
ഏറ്റുമാനൂർ
∙ വി.എൻ.വാസവൻ (എൽഡിഎഫ്): 10,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറും. ∙ നാട്ടകം സുരേഷ് (യുഡിഎഫ്): നാലക്ക ഭൂരിപക്ഷം കിട്ടും.
സർക്കാരിന്റെ ജനദ്രോഹ നയങ്ങളും അഴിമതിയും കണ്ടും കേട്ടും ജനം മടുത്തു. ശബരിമല സ്വർണക്കൊള്ള പോലുള്ളവ വിശ്വാസികളെ വേദനിപ്പിച്ചു.
ഇതെല്ലാം യുഡിഎഫിന് അനുകൂലമായി. ∙ ആതിര ഡി.നായർ (എൻഡിഎ): തികഞ്ഞ ജയപ്രതീക്ഷ.
ഇടതു,വലതു മുന്നണികളുടെ കോട്ടകളിൽ മുന്നേറ്റമുണ്ടാക്കാനായി.യുവത്വത്തിന്റെ പ്രതിനിധിയായാണ് രംഗത്തെത്തിയത്. വലിയ സ്വീകാര്യത കിട്ടി.
കോട്ടയം
∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ (യുഡിഎഫ്): ജയം സുനിശ്ചിതം.
മണ്ഡലത്തിൽ സർക്കാർ സഹായം ഒന്നും ഉണ്ടായില്ലെങ്കിലും വികസന പ്രവർത്തനങ്ങൾക്കായി കഴിവിന്റെ പരമാവധി ശ്രമിച്ചതു ജനത്തിനു ബോധ്യമായി. ∙ കെ.അനിൽകുമാർ (എൽഡിഎഫ്): ജയം ഉറപ്പ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനെക്കാൾ 10000ത്തിൽ താഴെ വോട്ടുകൾ ഇത്തവണ കുറഞ്ഞു. എൽഡിഎഫ് പരമാവധി ശക്തിയിൽ പോളിങ് നടത്തി.
മണ്ഡലത്തിൽ വികസനമില്ലാത്തത് എൽഡിഎഫിന് അനൂകൂലമാണ്. ∙ പി.അനിൽകുമാർ (എൻഡിഎ): 5,000 വോട്ടിനു ജയിക്കും.
2 മുന്നണികൾക്കും എതിരായ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങൾക്കുള്ള താൽപര്യവും വോട്ടായി മാറും.
പുതുപ്പള്ളി
∙ ചാണ്ടി ഉമ്മൻ (യുഡിഎഫ്): തികഞ്ഞ ജയപ്രതീക്ഷ.
കാരണം ജനം എന്റെ പ്രവർത്തനങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. ഭൂരിപക്ഷം അവർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
എസ്ഐആറിലൂടെ മണ്ഡലത്തിൽ 10,000 വോട്ട് നഷ്ടമായത് പ്രയാസകരമാണ്. ∙ കെ.എം.രാധാകൃഷ്ണൻ (എൽഡിഎഫ്): ജയപ്രതീക്ഷയിലാണ്.
കാരണം, ജനം പുതുപ്പള്ളിയിൽ മാറ്റം ആഗ്രഹിക്കുന്നു. എംഎൽഎയോട് യുഡിഎഫിനുള്ള അഭിപ്രായ വ്യത്യാസവും എനിക്ക് അനുകൂല വോട്ടായി.
∙ രവീന്ദ്രനാഥ് വാകത്താനം (എൻഡിഎ): 2,000– 5,000 ഇടയിൽ ഭൂരിപക്ഷത്തിൽ ജയം.വികസിത ഭാരതത്തിന് അനുകൂലമായ ജനകീയ താൽപര്യം വോട്ടായി മാറി. എന്നാൽ എൽഡിഎഫ് –യുഡിഎഫ് ഡീൽ നടന്നോയെന്ന സംശയമുണ്ട്.
കാരണം ബൂത്തുകളിൽ എൽഡിഎഫ് പ്രവർത്തകർ ഉണ്ടായിരുന്നില്ല.
ചങ്ങനാശേരി
∙ ജോബ് മൈക്കിൾ (എൽഡിഎഫ്): വൻ ഭൂരിപക്ഷം. പഞ്ചായത്തുകളിലും നഗരസഭയിലും മികച്ച ലീഡുണ്ടാകും.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം ജനം കണ്ടു. അനുഭവിച്ചറിഞ്ഞു.
ഇതാണ് ജയിക്കുമെന്ന് പറയാനുള്ള കാരണം. ∙ വിനു ജോബ് (യുഡിഎഫ്): വിജയം നൂറുശതമാനം ഉറപ്പ്.
ഭരണമാറ്റത്തിനു ജനം ആഗ്രഹിക്കുന്നുണ്ടെന്ന്് തെളിയിക്കുന്നതാണ് ബൂത്തുകളിലെ തിരക്ക്. ചങ്ങനാശേരിയിലും മാറ്റം ജനം ആഗ്രഹിച്ചു.
∙ ബി.രാധാകൃഷ്ണ മേനോൻ (എൻഡിഎ): ജയം ഉറപ്പ്. ജനങ്ങളിൽനിന്നു ലഭിച്ച സ്വീകാര്യത തന്നെ കാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ചങ്ങനാശേരിയിൽ എത്തിയതും ജനത്തെ അഭിവാദ്യം ചെയ്തതും ഇരട്ടി ജയപ്രതീക്ഷ നൽകുന്നു.
കാഞ്ഞിരപ്പള്ളി
∙ എൻ.ജയരാജ് (എൽഡിഎഫ്): മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. വിവാദങ്ങൾക്കപ്പുറം വികസനമാണ് മണ്ഡലത്തിൽ ചർച്ചയായത് ഇതാണ് ജയകാരണമായി പ്രതീക്ഷിക്കുന്നത്
∙ റോണി കെ.ബേബി (യുഡിഎഫ്): 5,000ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും.
ജനം മാറ്റം ആഗ്രഹിക്കുന്നു. ജയം ഉറപ്പാണ്.
∙ ജോർജ് കുര്യൻ (എൻഡിഎ): ജയം ഉറപ്പാണ്. രാജ്യത്തിനൊപ്പം വികസിക്കാൻ കാഞ്ഞിരപ്പള്ളി സജ്ജമായി എന്നതാണ് ജയസാധ്യതയുടെ കാരണം.
പൂഞ്ഞാർ
∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്) : 10,000 വോട്ടുകൾക്കു ജയിക്കും.
കാർഷിക– വിദ്യാഭ്യാസ മേഖലകളിൽ നടപ്പാക്കിയ പ്രവർത്തനം യുവാക്കളുടെ വോട്ട് ലഭിക്കുന്നതിനു കാരണമായി. തുടങ്ങിവച്ച വികസനവും എൽഡിഎഫിന്റെ മൂന്നാംഭരണം എന്ന ജനതാൽപര്യവും വോട്ടായി.
∙ എം.ജെ.സെബാസ്റ്റ്യൻ (യുഡിഎഫ്): ജയമുറപ്പ്, ഭൂരിപക്ഷം 10,000ൽ കുറയില്ല. കാർഷിക മേഖലയും സാമ്പത്തിക രംഗവും തകർന്നുവെന്നു പറയുന്നതിനു പകരം മുന്നേറാനുള്ള മാർഗ്ഗം ജനത്തിനു മുൻപിൽ അവതരിപ്പിച്ചു.
അവരത് അംഗീകരിച്ചു. ∙ പി.സി.ജോർജ് (എൻഡിഎ): 20,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കും.
5 വർഷം പൂഞ്ഞാറിനെ സംബന്ധിച്ച് നഷ്ടങ്ങളുടെ വർഷമായിരുന്നു. മുൻ ജനപ്രതിനിധിയായിരുന്ന എന്റെ പ്രവർത്തനം ജനം തിരിച്ചറിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

