
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലാ പുല്ലരിക്കുന്ന് ക്യാംപസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ജേണലിസം പിജി പ്രോഗ്രാമിലേക്ക് 11ന് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
യോഗ്യത: ബിരുദം. 9495934263.
അധ്യാപക ഒഴിവ്
കടുത്തുരുത്തി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളി രാവിലെ 11 ന് അസ്സൽ രേഖകളുമായി സ്കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
താൽക്കാലിക അധ്യാപക ഒഴിവ്
മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് നാളെ രാവിലെ 10.30നും കെമിസ്ട്രി ഒഴിവിലേക്ക് 11ന് രാവിലെ 10.30നും അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 8547005081.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]