കോട്ടയം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്യു സംസ്ഥാന സെക്രട്ടറി ജിത്തു ജോസഫിനു ലാത്തിയടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ഗൗരി ശങ്കർ, സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവരടക്കം 8 പ്രവർത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. നേതാക്കളായ ഫ്രഡ്ഡി ജോർജ് വർഗീസ്, നഗരസഭ കൗൺസിലർ ടോം കോര അഞ്ചേരിൽ, ജിത്തു ജോസ് ഏബ്രഹാം, വിഷ്ണു ചെമ്മണ്ടവള്ളി, ബബ്ലൂ ജോസഫ് എന്നിവരെയും അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തിരുനക്കര ദേവസ്വം അസി.കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.
ഓഫിസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.പ്രതിഷേധ സമരം ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്, സുബിൻ മാത്യു, വസന്ത തെങ്ങംമ്പള്ളി, കെ.കെ.കൃഷ്ണകുമാർ, അനൂപ് അബൂബക്കർ, യദു സി.നായർ, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, അബു താഹിർ, ഷാൻ ടി.ജോൺ, റിമിൻ രാജൻ, ജിബിൻ ജോസഫ്, സി.എസ്.ആഷിക് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും മുഖംമൂടി അണിഞ്ഞാണ് സമരം നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

