കോട്ടയം ∙ കേരളത്തിലെ ആദ്യ കലാലയമെന്ന നിലയിൽ അറിവിന്റെ അക്ഷരത്തണൽ വിരിച്ച സിഎംഎസ് കോളജ് ‘എഴുത്തു’വഴിയിൽ വേറിട്ട ഒരു ചുവടുകൂടി സ്വന്തമാക്കുന്നു.
പോസ്റ്റ് ഓഫിസുകളെ പുതുതലമുറയ്ക്കിടയിൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് ഒരുക്കുന്ന ‘ജെൻ സീ പോസ്റ്റ് ഓഫിസു’കളിൽ സംസ്ഥാനത്തെ ആദ്യത്തേതു സ്ഥാപിക്കുന്നതു കോട്ടയം സിഎംഎസ് കോളജിൽ. 90 ശതമാനവും ഡിജിറ്റൽ സേവനങ്ങളാണു ജെൻ സീ പോസ്റ്റ് ഓഫിസിൽ ലഭിക്കുക.
ക്യുആർ അധിഷ്ഠിത പാഴ്സൽ ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കു പുറമേ ഓൺലൈൻ സേവനങ്ങൾ മാത്രം ലഭ്യമാക്കുന്ന സ്മാർട്ട് സർവീസ് ടച്ച് പോയിന്റുകൾ, റീഡിങ് റൂം, വൈഫൈ സോൺ എന്നിവ ജെൻ സീ പോസ്റ്റ് ഓഫിസിൽ ഒരുക്കുമെന്നാണു കേന്ദ്ര തപാൽ വകുപ്പിന്റെ അറിയിപ്പ്.
കോളജിന്റെ പ്രധാന കവാടം കടന്നെത്തുമ്പോൾ കാണുന്ന അക്വേറിയത്തിനു സമീപത്തെ ഒരു മുറിയിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുകയെന്നു പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പറഞ്ഞു.
ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ 8നു 11നു പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
പുറത്തുനിന്നു പോസ്റ്റ് ഓഫിസിലേക്കു നേരിട്ടു പ്രവേശിക്കുന്നതിനു പ്രധാന കവാടത്തിൽനിന്ന് അൽപം മാറി വഴി ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

