പൊൻകുന്നം ∙ അമിതവേഗത്തിലെത്തിയ ശബരിമല തീർഥാടക വാഹനം സ്കൂൾ ബസിൽ ഇടിച്ച് 4 വിദ്യാർഥികളടക്കം 12 പേർക്കു പരുക്ക്. ആരുടെയും പരുക്കു ഗുരുതരമല്ല.
ഇന്നലെ രാവിലെ 8നു പൊൻകുന്നം– പാലാ റോഡിൽ ഒന്നാംമൈലിലാണ് അപകടം. പൊൻകുന്നം ഭാഗത്തേക്കു വരികയായിരുന്ന, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിലെ ബസ് വഴിയരികിൽ നിർത്തി കുട്ടികളെ കയറ്റുന്നതിനിടെ ബെംഗളൂരുവിൽ നിന്നെത്തിയ തീർഥാടക ബസ് ഇടിക്കുകയായിരുന്നു. സ്കൂൾ ബസ് സമീപത്തെ ഓടയിലേക്ക് ചരിഞ്ഞു.
ബസിൽ ഇടിച്ച ശേഷം തീർഥാടക വാഹനം എതിർ ദിശയിലുള്ള കടയിലേക്ക് ഇടിച്ചുകയറി.
സ്ഥാപനത്തിന്റെ മുൻഭാഗം തകർന്നു. വിദ്യാർഥികളായ ആൻഡ്രിയ റിജോ (13), എ.ദേവനന്ദ(14), ലക്ഷ്മി ഭവാനി(13), ശ്രേയ(12), ജീവനക്കാരി പ്രിയ സലീഷ് (35), ഡ്രൈവർ പി.കെ.ചന്ദ്രൻ(56).
തീർഥാടകരും ബെംഗളൂരു സ്വദേശികളുമായ ചന്ദ്രശേഖർ (46), വെങ്കിടേഷ് (45), ധൻജയ് (40), ഹരീഷ് കുമാർ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവർക്കാണു പരുക്കേറ്റത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

