‘‘നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നിങ്ങൾ എവിടെ എത്തുമെന്ന് തീരുമാനിക്കുന്നില്ല; നിങ്ങൾ എവിടെ നിന്നാണു തുടങ്ങേണ്ടത് എന്നു മാത്രമാണ് അവ തീരുമാനിക്കുന്നത്.’’ – നിഡോ ക്യൂബെയ്ൻ (“Your present circumstances don’t determine where you can go; they merely determine where you start.” by Nido Qubein)
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ 12–ാം ക്ലാസ് വിദ്യാർഥിയായ ലിയ ജോബിയെ ഏറ്റവും സ്വാധീനിച്ച വാചകമാണിത്. നാളെ പരീക്ഷാഹാളിലേക്കു പോകുമ്പോൾ ലിയയുടെ മനസ്സിലുള്ളത് ഈ വാചകങ്ങളാണ്.
ഈ പരീക്ഷയുടെ ഫലം ലിയയ്ക്ക് വലിയ സ്വപ്നങ്ങളിലേയ്ക്കു തടസമില്ലാതെ നടന്നു കയറാനുള്ള തുടക്കമാണ്.
പൂർണ വളർച്ച എത്തും മുൻപ് ജനിച്ച കുഞ്ഞായിരുന്നു ലിയ. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഞരമ്പുകളെ ബാധിക്കുന്ന രോഗമായ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി മൂലം കാഴ്ച നഷ്ടമായി.
രോഗം അന്ന് ഡോക്ടർമാർ കണ്ടുപിടിച്ചിരുന്നെങ്കിൽ ചികിത്സിച്ചു മാറ്റാമായിരുന്നു എന്ന സങ്കടം ബാക്കി.
എസ്എസ്എൽസിക്ക് 92% മാർക്കുണ്ട്. അതിലും കൂടുതൽ മാർക്കെന്നതാണ് മനസിലെ വിഷൻ ബോർഡിൽ ലിയ കുറിച്ചിട്ട
ലക്ഷ്യം. ചരിത്രപഠനമാണ് ഈ ഹ്യുമാനിറ്റീസ് വിദ്യാർഥിക്ക് ഇഷ്ടം.
ലിയ ഒരു റെക്കോർഡർ പോലെ ആണെന്ന് ഇംഗ്ലിഷ് അധ്യാപികയും സ്കൂൾ പ്രിൻസിപ്പലുമായ ഷിജി ജോൺസൺ പറയും. പഠിക്കുന്നതെല്ലാം മനസ്സിന്റെ താളിൽ രേഖപ്പെടുത്തി വയ്ക്കും.
ക്ളാസിൽ മറ്റൊരു ലിയയുണ്ട്, എപ്പോഴും കൂട്ടായിട്ട്. വീട്ടിൽ അമ്മ അനുവും സഹോദരി നികിറ്റയുമാണ് ലിയയുടെ പഠനത്തിന് ‘കൂട്ടുകാർ’!
ഇൻസ്റ്റ റീഡറും യുട്യൂബും ആണ് പഠിക്കാനുള്ള പ്രധാന ടൂൾസ്.
പുസ്തകവും സിനിമയും കാണുകയല്ല, കേൾക്കുകയാണ്. ഇവയാണ് ഹോബി.
വായിച്ചതിൽ ഇഷ്ടപ്പെട്ട പുസ്തകം സിസ്റ്റിക് ഫൈബ്രോസിസ് ബാധിതരായ രണ്ട് കൗമാരക്കാരുടെ ഹൃദയസ്പർശിയായ പ്രണയകഥ പറയുന്ന ‘ഫൈവ് ഫീറ്റ് എപാർടും’ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട
സിനിമ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുമാണ്. സ്കൂളിൽ വാർഷികത്തിൽ മുഖ്യാതിഥിയായി എത്തിയ കലക്ടർ ചേതൻ മീണ ലിയയെ കണ്ടപ്പോൾ തന്റെ ബാച്മേറ്റിനെ ഓർമിച്ചു.
കാഴ്ചപരിമിതിയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അങ്കുർജീത് സിങ്. അങ്കുർജീത്തിന്റെ കഥ കേട്ടതോടെ ലിയ ഭാവിയെപ്പറ്റിയുള്ള തന്റെ സ്വപ്നങ്ങൾ കൂടുതൽ വലുതാക്കി.
ആ സ്വപ്നം കാലം തെളിമയുള്ളതാക്കട്ടെയെന്ന പ്രാർഥനയോടെ ഒപ്പം നിൽക്കുകയാണ് കൂട്ടുകാരും അധ്യാപകരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

