കോട്ടയം ∙ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടി അഭിഭാഷക ദമ്പതികൾ. തിരുവാർപ്പ് വൃന്ദാവൻ വീട്ടിൽ എൻ.ഗോപാലകൃഷ്ണനും ഭാര്യ സിന്ധു ഗോപാലകൃഷ്ണനും ആണ് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ സ്വർണ മെഡലോടെ പവർലിഫ്റ്റിങ് ചാംപ്യന്മാരായത്.
പുരുഷന്മാരുടെ 60 പ്ലസ് വിഭാഗത്തിൽ 83 കിലോ ഇനത്തിലും വനിതകളുടെ 55 പ്ലസ് വിഭാഗത്തിൽ 84 കിലോ ഇനത്തിലുമായിരുന്നു മത്സരം. സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം പുണെയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മത്സരിക്കാൻ ഇവർ യോഗ്യത നേടി. കളത്തിപ്പടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ദേശീയ പവർലിഫ്റ്റിങ് താരങ്ങളായ സോളമനും ഭാര്യ ക്രിസ്റ്റിയും ആണ് പരിശീലകർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

