കോട്ടയം ∙ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊട്ടിക്കലാശവും ഒഴിവാക്കി പ്രചാരണം നടത്തിയ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് മറികടന്നു.
കെ.എം.രാധാകൃഷ്ണനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ചാണ്ടി ഉമ്മന്‍ 84031 വോട്ടുകൾ ലഭിച്ചപ്പോള്‍, കെ.എം.രാധാകൃഷ്ണന് 31124 വോട്ടുകളെ ലഭിച്ചുള്ളൂ.
‘ജനങ്ങൾക്ക് എന്നെ അറിയാം.
വെറുതേ ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല’ – എന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സൈക്കിളിൽ യാത്ര ചെയ്തായിരുന്നു ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം.
മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊട്ടിക്കലാശവും ഒഴിവാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

