നാട്ടകം∙ നാട്ടകം ഗവൺമെന്റ് കോളജിൽ 1985-88 കാലഘട്ടത്തിൽ പഠിച്ച ബി.കോം ബാച്ചിന്റെ പ്രഥമ റീയൂണിയൻ കോളജ് ക്യാമ്പസിൽ നടന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 40 പൂർവ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
അമ്പതിൽ പരം വിദ്യാർഥികൾ ക്ലാസിൽ പഠിച്ചിരുന്നു. ഇവരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് വീണ്ടും കണ്ടെത്തിയത്.
പണ്ട് ഡെസ്കിൽ കുറിച്ചിട്ട
പേരുകൾ ഇപ്പോഴുമുണ്ടോ എന്ന ജിജ്ഞാസയിലായിരുന്നു പലരും പഴയ ക്ലാസ് മുറിയിലേക്ക് കയറിയത്. പക്ഷേ ക്ലാസ് മുറി പൂർണമായും മാറിയിരുന്നു.
ഡെസ്കും ബെഞ്ചും ഓർമയായി. പകരം ആധുനിക രീതിയിലുള്ള മേശകളും കസേരകളുമാണ് ക്ലാസ്മുറിയിൽ.
ഫാൻ ഇല്ലാതിരുന്ന ക്ലാസിൽ ഇപ്പോൾ ഏസി. 60 വിദ്യാർഥികൾ പഠിച്ചിരുന്ന ക്ലാസിൽ ഇപ്പോൾ 30 വിദ്യാർഥികളാണ് പഠിക്കുന്നത്.
38 വർഷങ്ങൾ പിന്നിട്ടെങ്കിലും അവർ പരസ്പരം തിരിച്ചറിഞ്ഞു.
വാർദ്ധക്യത്തിന്റെ പടിവാതിക്കൽ എത്തി നിൽക്കുന്ന അവരുടെ മനസ്സ് വീണ്ടും കൗമാരത്തിന്റെ തിരയിളക്കത്തിലായി. അവർക്ക് ഒത്തിരി കഥകൾ പറയാനുണ്ടായിരുന്നു.
കലാലയം വീട്ടിറങ്ങി ജീവിതത്തിന്റെ തിരക്കുകളിൽ പിന്നിട്ട വഴികളെ കുറിച്ച്, ഔദ്യോഗിക ജീവിതത്തെ കുറിച്ച്, ജീവിത പങ്കാളിയെ കുറിച്ച്, കുട്ടികളെ കുറിച്ച്… എത്ര പറഞ്ഞിട്ടും തീരാത്ത കഥകളുമായി അവർ പിരിഞ്ഞു, വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ.
പൂർവ വിദ്യാർഥികളെ പഠിപ്പിച്ച അധ്യാപകരും അവർക്കൊപ്പം ഉണ്ടായിരുന്നു.
പ്രൊഫ. ഓമന വറുഗീസ്, പ്രൊഫ.
ടി.ആർ.കൃഷ്ണൻ കുട്ടി, പ്രൊഫ. പി.കെ.മധനൻ നായർ, ഇപ്പോഴത്തെ കോളജ് കൊമേഴ്സ് വിഭാഗം തലവൻ പ്രൊ.
മധുലാൽ.പി.ആർ എന്നിവർ അവരുടെ പഴയ ശിഷ്യന്മാരോടൊപ്പം സമയം ചെലവഴിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

