സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ഇതിനുപുറമേ, ഈരാറ്റുപേട്ട- വാഗമൺ റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്കും ഓഗസ്റ്റ് നാല് വരെ വിലക്ക് ബാധകമാക്കിയിട്ടുണ്ട്. അതിനിടയിൽ, മഴക്കെടുതി രൂക്ഷമായതോടെ കോട്ടയം– കുമളി ദേശീയപാതയിൽ വലിയതോതിൽക്കൽ നാശനഷ്ടങ്ങളുണ്ടായി.
മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള മലയോര പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവുകൾ.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും ധാതുമണൽ ഉൾപ്പെടെയുള്ള ധാതുഗതാഗതവും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണ്ണമായി നിരോധിച്ചതായും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

