പത്തനാപുരം∙ ചരിത്രത്തിൽ ആദ്യമായി യുഡിഎഫിന് പത്തനാപുരം പഞ്ചായത്തിൽ ഭരണം ലഭിച്ചപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുത്ത കോൺഗ്രസിലെ ഷീജ ഷാനവാസിനെ പാർട്ടി നിയോഗിച്ചതിനു പിന്നിൽ മാനുഷിക മൂല്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്.
ഷീജയുടെ ഭർത്താവ് ഷാനവാസ് യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. 12 വർഷമായി വൃക്ക രോഗിയായ ഷാനവാസിന് ഒരു വർഷം മുൻപു രോഗം മൂർച്ഛിച്ചു.
വൃക്ക മാറ്റി വയ്ക്കൽ അല്ലാതെ മറ്റു മാർഗങ്ങളില്ലാതെയായി.
ചികിത്സയുടെ ഭാഗമായി വലിയ കട ബാധ്യതയിലേക്കു പോയ കുടുംബത്തിനെ നാട്ടുകാർ ചേർത്തു പിടിച്ചു.
സുമനസ്സുകളുടെ സഹായത്തോടെ ജീവന്റെ പാതിക്കു വൃക്ക നൽകാൻ ഷീജയ്ക്കു കഴിഞ്ഞു. ഉപജീവനം ബുദ്ധിമുട്ടായതോടെയാണ് വീടിനടുത്തു ചെറിയ കട
തുടങ്ങിയത്.
ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. മൂലക്കട
വെസ്റ്റ് വാർഡിൽ നിന്നു വിജയിച്ച ഷീജ ഒരു തവണ പഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. രാവിലെ കടയിലെത്തി 10 മണി വരെ കാര്യങ്ങൾ നോക്കിയ ശേഷം പഞ്ചായത്ത് ഓഫിസിലേക്ക് പോകാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

