പാരിപ്പള്ളി ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശീതീകരണ സംവിധാനം (എസി) ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ശരീരം പൊള്ളി അടർന്നെന്ന് പരാതി.
മെഡിക്കൽ, സർജിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ശരീരമാണ് കനത്ത ചൂടിൽ പൊട്ടി അടർന്നത്. ലക്ചറർ ഹാളിൽ ശീതീകരണ സംവിധാനം നിലച്ചതു മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.
ശീതീകരണ സംവിധാനം നിലച്ചതിനാലുള്ള ബുദ്ധിമുട്ടുകൾ ബാധിച്ചു 5 രോഗികൾ മരിച്ചെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.
പിതാവ് 8 ദിവസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ശ്വാസംമുട്ടലിനെ തുടർന്നാണ് എത്തിയത്.
കടുത്ത ചൂടേറ്റ് ശരീരത്തിന്റ ഒരു ഭാഗം പൊള്ളി അടർന്നു. എസി സംവിധാനം പ്രവർത്തനക്ഷമമാക്കാൻ സത്വര നടപടി ഉണ്ടാകണം.
അപർണ, കടയ്ക്കൽ
8 ദിവസമായി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കടയ്ക്കൽ സ്വദേശി രാജുവിന്റെ ത്വക്ക് പൊള്ളി അടർന്നതായി ബന്ധുക്കൾ പറഞ്ഞു.
മറ്റു പല രോഗികൾക്കു സമാനമായ ദുരവസ്ഥ ഉണ്ടായി. എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത അവശരായ രോഗികളുടെ ശരീരമാണ് ചൂടിൽ പൊള്ളി അടരുന്നതെന്നു കൂട്ടിരിപ്പുകാർ പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെ കടുത്ത ചൂട് സംബന്ധിച്ചു രോഗികളുടെ ബന്ധുക്കൾ അധികൃതർക്കു പരാതി നൽകിയിരുന്നു. ആശുപത്രി കെട്ടിടം നിർമിച്ചപ്പോൾ സ്ഥാപിച്ച സെൻട്രലൈസ്ഡ് എസി സംവിധാനം ഏറെ നാളായി തകരാറിലാണ്.
ചില ഭാഗങ്ങളിൽ പ്രവർത്തിക്കുമെങ്കിലും തണുപ്പ് ലഭിക്കില്ല.
അച്ഛൻ 16 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഐസിയുവിൽ കഴിയവേ ശരീരം ഒന്നിലധികം ഭാഗങ്ങൾ പൊള്ളി അടർന്നു.
ചൂടിൽ വെന്ത് ഉരുകയാണ്. മുറിവ് ഉണങ്ങുന്നതിനായി ദിവസവും ഡ്രസ് ചെയ്യുകയാണ്.
ആകാശ്, ഊന്നിൻമൂട്
പ്രതിസന്ധിയെ തുടർന്നു ഐസിയുവിൽ അപൂർവമായി ഫാനുകൾ സജ്ജമാക്കിയെങ്കിലും എല്ലാ കിടക്കകളിലും പ്രയോജനപ്പെടില്ല.
ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ് യൂണിറ്റ്, വാർഡുകൾ, ഒപി എന്നിവിടങ്ങളിലും രോഗികളും ഡോക്ടർമാരും ചൂടിൽ ബുദ്ധിമുട്ടുകയാണ്. ജനലുകൾ വളരെ കുറവായ ലക്ചർ ഹാളിൽ 110 വിദ്യാർഥികൾ ഉണ്ടാകും.
വിദ്യാർഥികളും അധ്യാപകരും ഉഷ്ണത്തിൽ വലയുകയാണ്. ലക്ചർ ഹാൾ, ഒപി ക്ലാസ് റൂം, ഡയഗ്നോസ്റ്റിക് ഹാളുകളിൽ എസി പ്രവർത്തിക്കാത്തതിൽ പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.
വിശ്വനാഥനു നിവേദനം നൽകിയിരുന്നു. ആശുപത്രിയിൽ കടുത്ത ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ശുദ്ധജലം കിട്ടാക്കനിയാണെന്നു രോഗികൾ പറഞ്ഞു.
ഐസിയുവിൽ സഹിക്കാൻ കഴിയാത്ത ചൂടാണ്. പിതാവ് ഉൾപ്പെടെ രോഗികൾ വലയുകയാണ്.
ശ്വാസ തടസ്സത്തെ തുടർന്നു 10 ദിവസം മുൻപാണ് പിതാവിനെ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തത്.
ആരതി, കല്ലുവാതുക്കൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

