ഇത്തിക്കര ∙ മുന്നൂറോളം കുടുംബങ്ങളുടെ യാത്രാ സൗകര്യം പൂർണമായും തടസ്സപ്പെടുത്തുന്ന, ആദിച്ചനല്ലൂർ മേഖലയിലേക്കുള്ള യാത്രയ്ക്കു വിഘാതം സൃഷ്ടിക്കുന്ന ദേശീയപാത നിർമാണത്തിനെതിരെ ഇത്തിക്കരയിൽ ജനകീയ പ്രതിഷേധ ജ്വാല തെളിക്കൽ, റാലി, പൊതുസമ്മേളനം എന്നിവ നടത്തി. ഇത്തിക്കരയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രശ്നപരിഹാരം ഉണ്ടാകാതെ ഇവിടെ എൻഎച്ച് നിർമാണം അനുവദിക്കില്ലെന്നു പ്രതിഷേധ യോഗം പ്രഖ്യാപിച്ചു.
പ്രതിഷേധ സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഗാനരചയിതാവ് ഇഞ്ചക്കാട് ബാലചന്ദ്രൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ലൂക്കോസ്, വാർഡ് മെംബർ ജി.രാജു, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സുരേഷ്, പഞ്ചായത്ത് അംഗം ഹരികുമാർ, സിഡിഎസ് അംഗം ഷിജില, മുൻ പഞ്ചായത്ത് മെംബർ റംല ബഷീർ, ജി.രാജശേഖരൻ, ഷാലു വി.ദാസ്, ശശിധരൻ പിള്ള, പി.ഗോപാലകൃഷ്ണപിള്ള, ഗവ.യുപിഎസ് എച്ച്എം ആദർശ്, അംഗം രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫൈസൽ, ദീപക്, അശോക കുമാർ, ശ്യാം, അനസ്, ഷിജു, അംബിക, രവീന്ദ്രൻ, താര, വനജ, സരള, ബീന, അമ്മിണി, രവീന്ദ്രൻ, രാജേഷ്, ഷറഫ് എന്നിവർ പ്രതിഷേധ റാലിക്കു നേതൃത്വം നൽകി. ദേശീയപാത വികസനത്തെ തുടർന്ന് ഇത്തിക്കര വയൽ, അമ്പലത്തറ, മൂഴിയിൽ പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങളുടെ യാത്രാസൗകര്യം നിലയ്ക്കുന്ന അവസ്ഥയാണ്. ഇത്തിക്കര-ആയൂർ പാത ആരംഭിക്കുന്ന ഇത്തിക്കരയിൽ അടിപ്പാത ഇല്ലാത്തതിനാൽ ഓയൂർ, മീയ്യണ്ണൂർ, കുമ്മല്ലൂർ, കൈതക്കുഴി, ആദിച്ചനല്ലൂർ, പ്ലാക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്കു യാത്ര വലിയ പ്രതിസന്ധിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]